Saturday, November 14, 2026
HomeNewsമാറ്റ് ഹെൻട്രിക്ക് മുന്നിൽ അടിപതറി ഇന്ത്യ: ന്യൂസിലാൻഡിനോട് വമ്പൻ തോൽവി വഴങ്ങി ഇന്ത്യ

മാറ്റ് ഹെൻട്രിക്ക് മുന്നിൽ അടിപതറി ഇന്ത്യ: ന്യൂസിലാൻഡിനോട് വമ്പൻ തോൽവി വഴങ്ങി ഇന്ത്യ

മൗണ്ട് മൗംഗനുയി : ന്യൂസിലന്‍ഡിനെതിരെ നാലാം ഏകദിനത്തില്‍ 244 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. മൗണ്ട് മൗംഗനൂയിയില്‍ നടന്ന മത്സരത്തില്‍ 334 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, മാറ്റ് ഹെന്റിയുടെ മാരക ബൗളിംഗിന് മുന്നില്‍ പതറി വെറും 26.4 ഓവറില്‍ 89 റണ്‍സിന് പുറത്തായി. സമീപകാലത്ത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ നാണക്കേടുകളില്‍ ഒന്നായി ഈ തോല്‍വി മാറി. നരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിനെ 108 പന്തില്‍ 125 റണ്‍സ് നേടിയ വില്‍ യംഗാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടീം സീഫെര്‍ട്ട് 58 റണ്‍സ് നേടി.

2027 ഏകദിന ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഈ തോല്‍വിയുടെ ആഘാതം ഇന്ത്യയ്ക്ക് ഉള്‍ക്കൊള്ളാനാകാത്തതാണ്. 2000-ത്തിന് ശേഷം ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോറാണിത്. 2000 ഒക്ടോബറില്‍ ഷാര്‍ജയില്‍ ശ്രീലങ്കയ്ക്കെതിരെ 54 റണ്‍സിനും, 2010-ല്‍ ദാംബുള്ളയില്‍ ന്യൂസിലന്‍ഡിനെതിരെ 88 റണ്‍സിനും പുറത്തായതാണ് ഇതിന് മുന്‍പുള്ള മോശം പ്രകടനങ്ങള്‍. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ആറാമത്തെ സ്‌കോര്‍ കൂടിയാണിത്.

റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ നേരിടുന്ന രണ്ടാമത്തെ വലിയ തോല്‍വിയാണിത് (244 റണ്‍സ്). 2000-ല്‍ ഷാര്‍ജയില്‍ ശ്രീലങ്കയോട് 245 റണ്‍സിന് തോറ്റതാണ് ഒന്നാമത്.ന്യൂസിലന്‍ഡിനെ സംബന്ധിച്ചിടത്തോളം മാറ്റ് ഹെന്റിയുടെ തിരിച്ചുവരവ് ഏറ്റവും നിര്‍ണായകമായ സമയത്തായിരുന്നു. ഓക്ക്ലന്‍ഡില്‍ നടന്ന പരിശീലനത്തിനിടെ സഹതാരം ഡെവോണ്‍ കോണ്‍വേയുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റതിനാല്‍ അദ്ദേഹത്തിന് മൂന്നാം ഏകദിനം നഷ്ടമായിരുന്നു. ഒരു മത്സരത്തിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഹെന്റി, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ പ്രതീക്ഷിച്ച പ്രകടനം തന്നെ പുറത്തെടുത്തു. രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നീ സീനിയര്‍ താരങ്ങളെ ആദ്യ ഓവറില്‍ തന്നെ മടക്കിയയച്ചത് മത്സരത്തിന്റെ ഗതി മാറ്റി.

വിക്കറ്റുകളുടെ എണ്ണത്തേക്കാളുപരി, ഇന്നിംഗ്സിനെ ഹെന്റി നിയന്ത്രിച്ച രീതിയാണ് എടുത്തുപറയേണ്ടത്. പിച്ചില്‍ നിന്നുള്ള മൂവ്മെന്റിലൂടെ ബാറ്റര്‍മാരെ നിരന്തരം പരീക്ഷിച്ച അദ്ദേഹം, ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിച്ചില്ല. പിന്നീട് ഇഷാന്‍ കിഷനെയും കുല്‍ദീപ് യാദവിനെയും പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഗൂര്‍നൂര്‍ ബ്രാറിനെ കൂടി മടക്കി ആറ് വിക്കറ്റും ഹെന്റി പോക്കറ്റിലാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments