Tuesday, November 10, 2026
HomeNewsയുഎസ് മധ്യസ്ഥതയിൽ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് അബുദാബിയിൽ തുടക്കം

യുഎസ് മധ്യസ്ഥതയിൽ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് അബുദാബിയിൽ തുടക്കം

അബുദാബി : റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ രണ്ട് ദിവസത്തെ സമാധാന ചർച്ചകൾക്ക് യു.എസിന്റെ മധ്യസ്ഥതയിൽ അബുദാബിയിൽ തുടക്കമായി. യുദ്ധാനന്തര സുരക്ഷ, സൈനിക പിന്മാറ്റം, സമാധാന കരാറിലെ നിബന്ധനകൾ എന്നിവയാണ് ചർച്ചയിലെ പ്രധാന അജണ്ടകൾ. ഇതിന് പുറമെ മാനുഷിക പ്രശ്നങ്ങൾ, തടവുകാരുടെ കൈമാറ്റം, യുക്രെയ്ന്റെ പുനർനിർമാണം എന്നിവയും ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ച ചെയ്യും.

ഭാവിയിൽ അമേരിക്ക കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഉച്ചകോടി ലക്ഷ്യമിട്ടാണ് യു.എസ് ഉദ്യോഗസ്ഥർ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ചർച്ചയ്ക്കായി അബുദാബിയിൽ ഒരുമിച്ചിരുത്തിയത്.

അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യയും സജീവമായി രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും റഷ്യ, യുക്രെയ്ൻ നേതാക്കളുമായി നിരന്തരം ചർച്ചകൾ നടത്തി വരികയാണ്. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതീക്ഷയോടെയാണ് അബുദാബി ചർച്ചകളെ ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments