Sunday, November 1, 2026
HomeAmericaഇറാൻ്റെ നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക

ഇറാൻ്റെ നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക

തങ്ങൾ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസായി. അമേരിക്കയുമായുള്ള ഇസ്ലാമാബാദ് ധാരണാപത്രത്തിൽ നിന്ന് വ്യത്യസ്തമാണ് ഇറാന്റെ ഏഴ് വ്യവസ്ഥകളെന്ന് റെസായി പറഞ്ഞു. ഒമാനുമായുള്ള ജലപാത കരാറിന്റെ അന്താരാഷ്ട്ര അംഗീകാരവും നിബന്ധനകളിൽ ഉൾപ്പെടുന്നുവെന്ന് റെസായി പറഞ്ഞു.

ഹോർമുസ് കടലിടുക്കിലെ ജലപാത കൈകാര്യം ചെയ്യുന്നത് ഇറാനായിരിക്കുമെന്നും ഇറാന്റെ നിബന്ധനകൾ അമേരിക്ക പാലിച്ചതിനുശേഷം മാത്രമേ ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യൂ എന്നും റെസായി. ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിലുള്ള ചർച്ചകളിൽ അമേരിക്കൻ പ്രതികരണം കാത്തിരിക്കുകയാണെന്നും ചർച്ചകളോടുള്ള സമീപനത്തിൽ അമേരിക്ക മാറ്റം വരുത്തിയിട്ടുണ്ടെന്ന് റെസായി പറഞ്ഞു.

എന്നാൽ അമേരിക്ക ആക്രമണത്തിന്റെ വഴി തിരഞ്ഞെടുത്താൽ ചുട്ട മറുപടി നൽകുമെന്നും ഏത് ആക്രമണത്തിനും മറുപടിയായി ഇറാൻ പുതിയ ആയുധങ്ങൾ ഉപയോഗിക്കുമെന്ന് സുരക്ഷാ മേധാവി മുന്നറിയിപ്പ്‌ നൽകി. അതിനിടെ മധ്യസ്ഥരുമായി ചർച്ച തുടരാൻ ഇറാനിയൻ പ്രതിനിധി സംഘം ദോഹയിൽ തുടരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഇറാനെതിരായ നാവിക ഉപരോധത്തിന്റെ ഭാഗമായി യുഎസ് സേന ഇതുവരെ 144 വാണിജ്യ കപ്പലുകൾ തിരിച്ചുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments