Sunday, November 1, 2026
HomeAmericaചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ ചൈനീസ് പൗരന്മാർക്ക് തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ ചൈനീസ് പൗരന്മാർക്ക് തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

വാഷിംഗ്ടൺ : യുഎസ് സൈനികരെ സ്വാധീനിച്ച് ബീജിംഗിനായി ചാരവൃത്തി നടത്താൻ ശ്രമിച്ച രണ്ട് ചൈനീസ് പൗരന്മാർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിൽ തടവുശിക്ഷ വിധിച്ചു. ലൈറൻ ‘റയാൻ’ ലായ് (40), യുവാൻസെ ചെൻ (39) എന്നിവരെയാണ് 30 മാസം വീതം തടവിനും, അതിനുശേഷം മൂന്ന് വർഷത്തെ നിരീക്ഷണ കാലാവധിക്കും യുഎസ് കോടതി ശിക്ഷിച്ചത്. യുഎസ് നീതിന്യായ വകുപ്പാണ് വെള്ളിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

യുഎസ് ദേശീയ സുരക്ഷയെ തകർക്കുന്നതിനും ചൈനീസ് ഇന്റലിജൻസ് പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുമായി ഇരുവരും ദീർഘകാലമായി ആസൂത്രിതമായ നീക്കങ്ങൾ നടത്തിവരികയായിരുന്നുവെന്ന് അസിസ്റ്റന്റ് അറ്റോർണി ജനറൽ ജോൺ എ. ഐസൻബെർഗ് വ്യക്തമാക്കി.കോടതി രേഖകൾ പ്രകാരം, 2021 മെയ് മുതൽ ഇവർ ചൈനയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗമായ ‘മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി’യുടെ ഏജന്റുമാരായി പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ടൂറിസ്റ്റ് വിസയിൽ യുഎസിലെത്തിയ ലായ് ആണ് സ്ഥിരതാമസക്കാരനായ ചെന്നിനെ ഈ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തത്. തുടർന്ന് സൈനിക രഹസ്യങ്ങൾ ചോർത്തുന്നതിനായി ഇവർ ‘ഡെഡ് ഡ്രോപ്പ്’ (രഹസ്യമായി പണം കൈമാറുന്ന രീതി) വഴി 10,000 ഡോളറും 20,000 ഡോളറും അടങ്ങുന്ന പണമിടപാടുകൾ നടത്തി.

ഇതിനുപുറമെ, യുഎസ് നാവികസേനാ താവളങ്ങൾ, സൈനിക റിക്രൂട്ടുകൾ, സജീവ സേവനത്തിലുള്ള നാവികർ എന്നിവരുടെ ചിത്രങ്ങൾ ഇവർ ശേഖരിച്ചിരുന്നു. ചാരവൃത്തിക്കായി ലക്ഷ്യമിടേണ്ട സൈനികരുടെ വ്യക്തിഗത വിവരങ്ങളും ഇവർ സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കോടതിയിൽ ഇരുവരും കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ശിക്ഷാവിധി ഉണ്ടായത്. അറ്റോർണി ജനറലിനെ മുൻകൂട്ടി അറിയിക്കാതെ വിദേശ ഗവൺമെന്റിന്റെ ഏജന്റുമാരായി പ്രവർത്തിച്ചു, അതിനായി ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഇവർ കഴിഞ്ഞ ജൂണിലാണ് അറസ്റ്റിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments