Wednesday, October 14, 2026
HomeBreakingNewsജർമനിയിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം

ജർമനിയിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം

ബോഹും: ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം. പാർപ്പിട സമുച്ചയത്തിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിലാണ് മലയാളികൾ മരിച്ചത്. 25ഉം 27ഉം വയസ്സുള്ള രണ്ട് യുവതികളും 26 വയസ്സുള്ള ഒരു യുവാവുമാണ് മരിച്ചത്. അഞ്ജലി ഷീല ജോയ് (ചാമക്കാട് കൊല്ലം), സ്വിൻ ജോണി (കാലടി), നോവ സാബു (ഇടുക്കി കട്ടപ്പന) എന്നിവരാണ് വിഷപ്പുകയും തീയും ശ്വസിച്ച് ദാരുണമായി മരണപ്പെട്ടത്.

ഇടുക്കി ശാന്തിഗ്രാം സ്വദേശി സാബുവിന്റെ മകൾ നോവ സാബു (25) ജോലിക്കായി ആറു മാസം മുൻപാണ് ജർമനിക്ക് പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തിൽ താമസിക്കുന്ന 41 വയസ്സുകാരനായ അയൽവാസിയെ പൊലീസ് അറസ്ററ് ചെയ്തു.അപകടത്തിൽ അഞ്ചോളം ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലം സ്വദേശിനിയായ അഞ്ജലി ബെർലിനിൽ ആയിരുന്നു മുൻപ് താമസിച്ചിരുന്നത്. ഈ അപാർട്മെന്റിലേക്ക് മാറിയിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളു.റെസ്റ്റോറന്റിലെ ജീവനക്കാരിയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ജർമനിയിലേക്ക് പോയത്.

തീപിടുത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്; ഇതൊരു അട്ടിമറിശ്രമമാണോ (തീവെപ്പാണോ) എന്നാണ് അവർ സംശയിക്കുന്നത്. എന്നിരുന്നാലും, തീ മനഃപൂർവ്വം കത്തിച്ചതാണോ അതോ അബദ്ധവശാൽ ഉണ്ടായതാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ അവർ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments