കൊച്ചി : തുടർച്ചയായി മൂന്നാം ദിവസവും സ്വർണ വില കുത്തനെ കുറഞ്ഞു. രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വിപണനം നടക്കുന്നത്. പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപയും ഗ്രാമിന് 95 രൂപ കുറഞ്ഞ് 13590 രൂപയുമാണ് വില.
ഇന്നലെ പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞിരുന്നു. പവന് 1,09,480 രൂപയും ഗ്രാമിന് 13685 രൂപയുമായിരുന്നു ഇന്നലത്തെ വില.തിങ്കളാഴ്ച രണ്ടുതവണയാണ് വില കുറഞ്ഞത്. രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. ഉച്ച തിരിഞ്ഞ് പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 1, 11,040 രൂപയായിരുന്നു അന്നത്തെ വില.
അതേസമയം, അന്താരാഷ്ട്രവിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 12.33 ഡോളർ കൂടി. 4,165.84 ഡോളറാണ് ഇന്നത്തെ വില.

