Sunday, November 29, 2026
HomeAmericaയുഎസ് വ്യോമസേന ഐടി പ്ലാറ്റ്ഫോമിലേക്കും ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം

യുഎസ് വ്യോമസേന ഐടി പ്ലാറ്റ്ഫോമിലേക്കും ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം

വാഷിംഗ്ടൺ: യുഎസ് വ്യോമസേന ഐടി ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന കേന്ദ്രസ്രോതസ്സായ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ് ഫോമിലും ഹാക്കർമാർ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. വ്യോമപ്രതിരോധ റഡാറുകളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്നതിലടക്കം നിർണായക പങ്കുവഹിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ പ്ലാറ്റ്ഫോമിൻ്റെ പ്രവർത്തനം ഇതോടെ താറുമാറായി.

ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളുള്ള ആപ്ലിക്കേഷനുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ട്.സിസ്റ്റം നവീകരണത്തിനിടെ നുഴഞ്ഞുകയറ്റം; സൈബർ സേനയുടെ സഹായം തേടിയുഎസ് സർക്കാരിലെ വിവിധ വകുപ്പുകളിലും എഫ്ബിഐ അടക്കമുള്ള ഏജൻസികളിലും സൈബർ ആക്രമണവും സാങ്കേതിക പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് വ്യോമസേനയിലും നുഴഞ്ഞുകയറ്റമുണ്ടായെന്ന വിവരം പുറത്തുവന്നത്.

സിസ്റ്റം നവീകരണത്തിനിടെയാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്. സ്ഥിതി വിലയിരുത്താൻ സൈബർ സേനയുടെ സഹായം തേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments