Sunday, October 11, 2026
HomeAmericaസൗദി സേന മികച്ച പോരാളികൾ :വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ട്രംപ്

സൗദി സേന മികച്ച പോരാളികൾ :വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ട്രംപ്

വാഷിങ്ടൺ: സൗദയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണം അങ്ങേയറ്റം ഭയാനകമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സൗദി സേന മികച്ച പോരാളികളാണെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമണത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അപലപിച്ചു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ റൂബിയോ അനുശോചനം അറിയിക്കുകയും ചെയ്തു.


ശനിയാഴ്ച വിമാനത്താവളത്തിന് നേരെയുണ്ടായ കനത്ത ആക്രമണത്തിൽ ഒരു അമേരിക്കൻ പൗരനും നാല് സൗദി പൗരന്മാരും ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. ബംഗ്ലാദേശ്, ഈജിപ്ത്, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിൽ വിമാനത്താവളത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള ഹൂതികളുടെ ഈ പ്രവൃത്തി കടുത്ത യുദ്ധക്കുറ്റമാണെന്നും ഇതിന് തക്കതായ ശക്തമായ തിരിച്ചടി നൽകുമെന്നും അറബ് സഖ്യസേന വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments