Sunday, October 11, 2026
HomeAmericaഅമേരിക്കയ്ക്ക് ഇന്ധനം വിതരണം ചെയ്യാൻ റഷ്യ

അമേരിക്കയ്ക്ക് ഇന്ധനം വിതരണം ചെയ്യാൻ റഷ്യ

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ധനവില കുതിച്ചുയരുന്നതിനിടെ, ആഗോള വിപണിയിലേക്ക് 3 ലക്ഷം ടണ്‍ ഡീസല്‍ ഉടന്‍ വിതരണം ചെയ്യാന്‍ റഷ്യ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കന്‍ വിപണിയിലേക്കും ആഗോള വിപണിയിലേക്കും ഡീസല്‍ എത്തിക്കുമെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ അറിയിച്ചത്. നവംബറില്‍ 5 ലക്ഷം ടണ്ണും അതിനുശേഷം 10 ലക്ഷം ടണ്ണും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ 30 ലക്ഷം ടണ്‍ ഇന്ധനം കൂടി റഷ്യ വിതരണം ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു.

റഷ്യയും അമേരിക്കയും തമ്മിലുള്ള ഡീസല്‍, ഊര്‍ജ സഹകരണം ലോകത്തിന് ഗുണം ചെയ്യുമെന്ന് പുടിന്റെ പ്രതിനിധി കിറില്‍ ദിമിത്രീവ് എക്‌സില്‍ കുറിച്ചു.വെള്ളിയാഴ്ച ട്രംപുമായി ഒന്നര മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണം നടത്തിയതായി ക്രെംലിന്‍ അറിയിച്ചു. റഷ്യന്‍ ഇന്ധന വിതരണം ഉള്‍പ്പെടെയുള്ള വലിയ സാമ്പത്തിക പദ്ധതികള്‍ ചര്‍ച്ചയായതായും ക്രെംലിന്‍ വ്യക്തമാക്കി.അമേരിക്കയ്ക്കും ആഗോള വിപണികള്‍ക്കും എണ്ണയും എണ്ണ ഉല്‍പ്പന്നങ്ങളും നല്‍കാനുള്ള സന്നദ്ധത റഷ്യ ആവര്‍ത്തിച്ചതായും ക്രെംലിന്‍ അറിയിച്ചു

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ റഷ്യയുടെ പങ്കാളിത്തത്തെ ട്രംപ് സ്വാഗതം ചെയ്തതായി മോസ്‌കോയുടെ പ്രസ്താവനയില്‍ പറയുന്നു.ഇതിനിടെ, തുര്‍ക്ക്‌മെനിസ്ഥാനില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്തിയ പുടിന്‍, യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുന്നതിന് റഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.കുറിപ്പ്: ഇന്ധന വിതരണത്തിന്റെ അളവും സമയക്രമവും സംബന്ധിച്ച വിവരങ്ങള്‍ ട്രംപിന്റെയും ക്രെംലിന്റെയും പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments