ലണ്ടൻ : ഇന്ത്യയ്ക്കും യുകെയ്‌ക്കുമിടയിലുള്ള വിമാന സർവീസുകളുടെ 100 വർഷം ആഘോഷിക്കാൻ ബ്രിട്ടിഷ് എയർവേയ്‌സ്. നവംബർ അവസാനം വരെ, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഫ്ലൈറ്റിൽ പരമ്പരാഗത ഇന്ത്യൻ വിഭവങ്ങൾ നൽകാനാണ് ബ്രിട്ടിഷ് എയർവേയ്‌സിന്റെ തീരുമാനം.
തേങ്ങാ ചോറും മട്ടൻ കറിയുമാണ് വിഭവങ്ങളിലെ പ്രധാന ആകർഷണം. നിലവിൽ ഇന്ത്യയിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് ആഴ്ചയിൽ 56 വിമാന സർവീസുകളാണ് ബ്രിട്ടിഷ് എയർവേയ്‌സ് നടത്തുന്നത്.
പ്രതിദിനം മുംബൈയിൽ നിന്ന് മൂന്നും ഡൽഹിയിൽ നിന്ന് രണ്ടും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് ഓരോ സർവീസ് വീതമാണ് കമ്പനി നടത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായ് ഇന്ത്യൻ വിഭവങ്ങൾ മാത്രമല്ല നൂറിലധികം ഇന്ത്യൻ സിനിമകളും യാത്രക്കാർക്കായ് വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്.