Thursday, October 8, 2026
HomeNewsകെഎഫ്സി വായ്പാ തട്ടിപ്പ് കേസിൽ പി വി അൻവറിന് വീണ്ടും തിരിച്ചടി: വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട...

കെഎഫ്സി വായ്പാ തട്ടിപ്പ് കേസിൽ പി വി അൻവറിന് വീണ്ടും തിരിച്ചടി: വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വർ നൽകിയ ഹ‍ർജി ഹൈക്കോടതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് ആവശ്യം ഹൈക്കോടതി തള്ളുന്നത്. ഇരുപത്തിരണ്ടരക്കോടിയുടെ ക്രമക്കേടിലാണ് അൻവറിനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലൻസ് കേസെടുത്തത്.

വായ്പ ക്രമക്കേടിൽ 22.30 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലൻസ് പ്രാഥമിക കണ്ടെത്തൽ. എന്നാൽ വിജിലൻസ് കേസിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും എഫ്ഐആർ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. അൻവറിനെതിരായ തെളിവുകളും ഹാജരാക്കി. ഇതോടെയാണ് ഹ‍ർ‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അൻവറിന്‍റെ അഭിഭാഷകൻ അറിയിക്കുകയും ഹൈക്കോടതി ഹർജി തള്ളുകയുമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലും സമാന ആവശ്യവുമായി അൻവർ എത്തിയെങ്കിലും കേസ് ഹൈക്കോടതി തള്ളിയിരുന്നു.

കെ.എഫ്.സി തട്ടിപ്പിൽ കഴിഞ്ഞ വര്‍ഷം ജൂലൈ 29തിനാണ് അന്‍വര്‍ അടക്കമുള്ളവര്‍ക്കെതിരെ തിരുവനന്തപുരത്തെ വിജിലന്‍സ് കേസെടുത്തത്. കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജര്‍ അബ്ദുല്‍മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ മുനീര്‍ അഹമ്മദ് പി, പി വി അന്‍വര്‍, പി വി അന്‍വറിന്റെ ഡ്രൈവറും മാലംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറുമായ സിയാദ് എന്നിവരെ ഒന്ന് മുതല്‍ 5 വരെ പ്രതികളായാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments