Tuesday, October 6, 2026
HomeNewsവൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച: വൈദ്യുതി മന്ത്രി

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച: വൈദ്യുതി മന്ത്രി

ദില്ലി: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കേന്ദ്ര ഊർജ മന്ത്രിയുമായി വി ഡി സതീശൻ, സണ്ണി ജോസഫ് എന്നിവർ ചർച്ച നടത്തും. ചര്‍ച്ചയ്ക്കായി സമയം തേടിയിട്ടുണ്ടെന്നെന്ന് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എൻ.ടി.പി.സി ചെയർമാനുമായി നടത്തിയ ചർച്ച പൂർത്തിയായിയെന്നും എൻ.ടി.പി.സിയുടെ പൂളിൽ നിന്ന് വൈദ്യതി കേരളത്തിന് ലഭ്യമാകുന്ന കാര്യവും ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു.

കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കും എന്ന് എൻ.ടി.പി.സി ചെയർമാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments