Monday, December 23, 2024
HomeBreakingNewsസൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു

സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു

ജിദ്ദ ∙ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു. റോഡപകടങ്ങൾ കുറക്കുന്നതിന്റെയും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി റോഡ് സുരക്ഷാ സേനയാണ് പുതിയ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കുന്നത്. 

പുതിയ നിരീക്ഷണ സംവിധാനങ്ങൾ റിയാദിലെ ഹൈവേകളിലാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങുക. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി സഹായങ്ങൾ ലഭ്യമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തന സജ്ജമാകുന്നതോടെ റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറക്കാനും സാധിക്കും.

ഉയർന്ന റസലൂഷൻ കാമറകളുപയോഗിച്ച് വാഹനങ്ങളുടെ അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ എല്ലാ നിയമ ലംഘനങ്ങളും കണ്ടെത്തും. ഇങ്ങിനെ കണ്ടെത്തുന്ന നിയമലംഘനങ്ങളെ കുറിച്ച് തത്സമയം തന്നെ ഡ്രൈവർമാർക്ക് അറിയിപ്പ് നൽകുകയും ചെയ്യും. ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനങ്ങളും നൂതന ആശയവിനിമയ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വാഹനങ്ങളും ഹൈവേകളിൽ നിരീക്ഷണത്തിനുണ്ടാകും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതോടൊപ്പം, റോഡിന്റെ അവസ്ഥ തത്സമയം അറിയാനും ഈ വാഹനങ്ങളിൽ സംവിധാനമുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments