Friday, October 2, 2026
HomeUncategorizedഅമേരിക്കയ്ക്ക് മുന്നിൽ ഇറാൻ ഉടൻ പത്തിമടക്കും: ട്രംപ്

അമേരിക്കയ്ക്ക് മുന്നിൽ ഇറാൻ ഉടൻ പത്തിമടക്കും: ട്രംപ്

ടെക്സസ് : ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ പത്തിമടക്കാൻ തയ്യാറെടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക്സസിലെ പീറ്റർബിൽറ്റ് മോട്ടോഴ്‌സ് കമ്പനിയിൽ വ്യാഴാഴ്ച രാത്രി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ തന്നെ അമേരിക്ക ഈ യുദ്ധത്തിൽ നിർണായക വിജയം നേടുമെന്നാണ് താൻ കരുതുന്നതെന്നും, എന്നാൽ അതിന് മുൻപ് തന്നെ കാര്യങ്ങൾ അനുകൂലമാകാൻ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

“ഇറാനെതിരെയുള്ള നീക്കങ്ങൾ വളരെ വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു,” എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിലൂടെ ആഗോള വിപണിയിൽ ഇന്ധനവില വളരെ വേഗത്തിൽ താഴേക്ക് വരുമെന്നും കൂട്ടിച്ചേർത്തു.നിലവിലെ ഇറാനിയൻ ഭരണകൂടത്തോട് അമേരിക്ക തികച്ചും സൗഹാർദ്ദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളെ പരിഹസിച്ച അദ്ദേഹം, “സത്യം പറഞ്ഞാൽ, അവിടെ ആരോടാണ് ചർച്ച നടത്തേണ്ടതെന്ന് പോലും വ്യക്തതയില്ല. അവിടെ ആർക്കും ഇപ്പോൾ പ്രസിഡന്റ് ആകാൻ താല്പര്യമില്ലാത്ത അവസ്ഥയാണ്,” എന്നും തുറന്നടിച്ചു.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾ ശക്തമായി തുടരുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments