Friday, October 2, 2026
HomeAmericaവീണ്ടും ഇറാന് മുന്നറിയിപ്പ്:വിമാനവാഹിനി കപ്പലുകളും സൈനിക ട്രൂപ്പുകളും പശ്ചിമേഷ്യയിൽ വിന്യസിക്കുമെന്ന് അമേരിക്ക

വീണ്ടും ഇറാന് മുന്നറിയിപ്പ്:വിമാനവാഹിനി കപ്പലുകളും സൈനിക ട്രൂപ്പുകളും പശ്ചിമേഷ്യയിൽ വിന്യസിക്കുമെന്ന് അമേരിക്ക

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി. നവംബർ അവസാനത്തോടെ മൂന്ന് വിമാനവാഹിനി കപ്പലുകളും രണ്ട് സൈനിക ട്രൂപ്പുകളും പശ്ചിമേഷ്യയിൽ വിന്യസിക്കുമെന്ന് അമേരിക്ക. അമേരിക്കയുമായുള്ള ചർച്ചകൾ ഇറാൻ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. അതിനിടെ ഇറാനെതിരെ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി.

ഇറാനിലെ റെയിൽ, ഓട്ടോമോട്ടീവ് കമ്പനികളെയും ആ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര വിതരണക്കാരെയും ലക്ഷ്യമിട്ടാണ് ഇന്ന് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ‌‌സെപ്റ്റംബറിൽ ഇറാൻ ഒരു ശതമാനം പോലും ക്രൂഡ് ഓയിൽ എണ്ണക്കപ്പലുകളിൽ കയറ്റിയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. അതിനിടെ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിനു നേരെ ആക്രമണം ഉണ്ടായി. ‌‌ കപ്പലിൽ തീപിടിത്തമുണ്ടായതായാണ് കപ്പൽ ഗതാഗത ഡാറ്റ കൈകാര്യം ചെയ്യുന്ന യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ അറിയിച്ചിരിക്കുന്നത്.

അതേസമയം സൗദിയിലെ ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം തകർത്ത് അറബ് സഖ്യസേന. 2 ബാലിസ്റ്റിക് മിസൈലുകളും 4 ഡ്രോണുകളുമാണ് സഖ്യസേന വെടിവെച്ചിട്ടത്. ശക്തമായ തിരിച്ചടി നൽകുമെന്ന് അറബ് സഖ്യസേന വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments