വാഷിംഗ്ടണ്‍ : വാഷിംഗ്ടണില്‍ കൗമാരക്കാരന്‍ 3 കുട്ടികളടക്കം 5 പേരെ വെടിവച്ചു കൊലപ്പെടുത്തി. കുറ്റവാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സിയാറ്റിലില്‍ നിന്ന് 25 മൈല്‍ കിഴക്കായി ഫാള്‍ സിറ്റിയിലെ ലേക്ക് ആലീസ് റോഡ് പരിസരത്തുള്ള ഒരു വീട്ടിലാണ് വെടിവയ്പ്പുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
പൊലീസ് അന്വേഷണം നടന്നു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കുവയ്ക്കുമെന്നും കിംഗ് കൗണ്ടി ഷെരീഫ് പറഞ്ഞു. മൂന്ന് കുട്ടികളും രണ്ട് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാളാണ് കസ്റ്റഡിയിലുള്ളത്. സംശയിക്കുന്നയാളും ഇരകളും തമ്മില്‍ എന്തെങ്കിലുമൊരു ബന്ധമുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടന്നു വരികയാണ്. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ഫസ്റ്റ് ഡിഗ്രിയോ സെക്കന്‍ഡ് ഡിഗ്രിയോ കൊലപാതക കുറ്റം ചുമത്തിയേക്കാമെന്നും ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.