കൊച്ചി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വ്യക്തമായ നിലപാട് അറിയിക്കും.
പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനം എടുത്തില്ലെങ്കിൽ പിന്നാക്ക വിഭാഗ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണം എന്നാണ് ഹൈക്കോടതിയുടെ കർശന നിർദേശം. ഇടക്കാല ഉത്തരവ് വകുപ്പ് സെക്രട്ടറിയെ യഥാസമയം അറിയിക്കാത്ത അഭിഭാഷകൻ്റെ വീഴ്ചയിൽ ഹൈക്കോടതി കഴിഞ്ഞ തവണ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

