Tuesday, September 15, 2026
HomeNewsറോഡപകടങ്ങൾ കുറയ്ക്കാൻ ‘ഹസാഡ് ടെസ്റ്റ്’: ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ പുതിയ പരീക്ഷയുമായി മോട്ടോർ വാഹന വകുപ്പ്

റോഡപകടങ്ങൾ കുറയ്ക്കാൻ ‘ഹസാഡ് ടെസ്റ്റ്’: ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ പുതിയ പരീക്ഷയുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് നിബന്ധനകൾ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ലേണേഴ്‌സ് ലൈസൻസിന് ശേഷം ‘ഹസാഡ് ടെസ്റ്റ്’ എന്ന പുതിയൊരു പരീക്ഷ കൂടി ഉൾപ്പെടുത്തും. വരുന്ന ഡിസംബർ ഒന്നു മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക.

റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള അപേക്ഷകന്റെ കഴിവ് പരിശോധിക്കുന്നതാണ് ഈ ടെസ്റ്റ്. ലേണേഴ്‌സ് ടെസ്റ്റ് പാസായി 30 ദിവസത്തിന് ശേഷമായിരിക്കും ഹസാഡ് ടെസ്റ്റ് നടത്തുക. നിലവിലുള്ള ലേണേഴ്‌സ്, ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾക്ക് പുറമെയാണ് ഈ പുതിയ പരീക്ഷ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

വീഡിയോ ഗെയിം മാതൃകയിലായിരിക്കും ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക. അപകടസാധ്യതകൾ നിറഞ്ഞ 10 വീഡിയോകൾ പ്ലേ ചെയ്യുമ്പോൾ അവ എങ്ങനെ മറികടക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് മാർക്ക് നൽകുന്നത്. 100 മാർക്കിൽ കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്ക് മാത്രമേ ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments