Sunday, September 13, 2026
HomeNewsയുകെ സില്‍വര്‍സ്റ്റോണ്‍ റേസിങ് ഫ്ലാഗ്ഓൺ ചെയ്യാൻ തമിഴ്നാട് മുഖ്യൻ: മത്സരവേദിയിൽ നടൻ അജിത്തിനെ ...

യുകെ സില്‍വര്‍സ്റ്റോണ്‍ റേസിങ് ഫ്ലാഗ്ഓൺ ചെയ്യാൻ തമിഴ്നാട് മുഖ്യൻ: മത്സരവേദിയിൽ നടൻ അജിത്തിനെ കെട്ടിപ്പിടിച്ച്‌ വിജയ്

ബ്രിട്ടനിലെ സില്‍വർസ്റ്റോണ്‍ സർക്യൂട്ടില്‍ നടക്കുന്ന മാൻസ് കപ്പ് അന്തർദേശീയ റേസിങ് മത്സര വേദിയില്‍ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് എത്തിച്ചേർന്നു. വിജയ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ഈ മത്സരത്തില്‍ തമിഴ് സൂപ്പർ താരവും വിജയുടെ ഉറ്റ സുഹൃത്തുമായ അജിത്ത് പങ്കെടുക്കുന്നുണ്ട്. മത്സരവേദിയില്‍ വെച്ച്‌ അജിത്തിനെ കണ്ടയുടൻ വിജയ് ഓടിയെത്തി കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരുടെയും സൗഹൃദ നിമിഷങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

സില്‍വർസ്റ്റോണ്‍ സർക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ ‘അജിത് റെഡ്‌ആന്റ് ബൈ വിരാജ്’ ടീമിനായി എല്‍.എം.പി.3 പ്രോ-ആം വിഭാഗത്തിലാണ് അജിത്ത് മത്സരിക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ മത്സരത്തിന് മുഖ്യമന്ത്രി വിജയ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. സ്ക്രീനില്‍ ബോക്സ് ഓഫീസ് പോരാട്ടങ്ങള്‍ നടത്തിയിരുന്ന വേളയിലും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ഇരുവരുടെയും ഈ ലണ്ടൻ കൂടിക്കാഴ്ച വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ അജിത് വിജയിയെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകർഷിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തിന്റെ പ്രധാന ഔദ്യോഗിക ലക്ഷ്യം. ഇതിനുപുറമേ തമിഴ്‌നാട്ടില്‍ പുതിയതായി പ്രഖ്യാപിച്ച ‘മോട്ടോർ സ്പോർട്സ് സിറ്റി’ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി സില്‍വർസ്റ്റോണ്‍ സർക്യൂട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍, രൂപകല്‍പ്പന, കായിക ടൂറിസം സാധ്യതകള്‍ എന്നിവ വിജയും കായിക മന്ത്രി ആദവ് അർജുനയും നേരിട്ട് വിലയിരുത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments