Monday, September 7, 2026
HomeNewsഐഎസ്ആർഒ സ്വകാര്യവത്കരണം : പ്രചരണം തെറ്റെന്ന് വിശദീകരണം

ഐഎസ്ആർഒ സ്വകാര്യവത്കരണം : പ്രചരണം തെറ്റെന്ന് വിശദീകരണം

ഡൽഹി : ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്ന് ഔദ്യോഗിക വിശദീകരണം. ഐഎസ്ആർഒ നേതൃത്വം നൽകുന്ന ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ നിർമ്മിക്കുകയാണ് ലക്ഷ്യം. ഇസ്രൊ വലിയ ദൗത്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നും വിശദീകരണം വ്യക്തമാക്കുന്നത്. ഇൻസ്പേസ് സർക്കാർ ഇതര സംവിധാനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കും. എൻസിൽ സാങ്കേതിക വിദ്യയുടെ വാണിജ്യവത്കരണം നടത്തും. പുതിയ ബഹിരാകാശ നയം വിപണിയെ വളർത്തിയെന്നും ഇസ്രൊ ഔദ്യോഗിക പോസ്റ്റ് വിശദമാക്കുന്നത്. സ്വന്തം ബഹിരാകാശ നിലയവും, ചാന്ദ്ര ദൗത്യങ്ങളും അടക്കം വലിയ ലക്ഷ്യങ്ങളിലേക്ക് ഇസ്രൊ മുന്നേറുമെന്നും വിശദീകരണം വ്യക്തമാക്കുന്നു.

ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ ഐഎസ്ആർഒ ജീവനക്കാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ നയത്തിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തെഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐഎസ്ആർഒയുടെ വിശദീകരണമെത്തുന്നത്.

ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ജീവനക്കാർ ഇത്ര ശക്തമായി സംഘടിച്ച് രംഗത്ത് വന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും ഐഎസ്ആർഒ പൊതുമേഖലാ സ്ഥാപനമായി നിലനിൽക്കണമെന്ന വികാരമായിരുന്നു കത്തിലെ ഉള്ളടക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments