Monday, December 23, 2024
HomeEntertainmentവല്യേട്ടൻ വീണ്ടും വെള്ളിത്തിരയിലേക്ക്

വല്യേട്ടൻ വീണ്ടും വെള്ളിത്തിരയിലേക്ക്

അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു. ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക് ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്.
രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു
അറക്കൽ മാധവനുണ്ണി
മമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. മമ്മൂട്ടി തകർത്താടിയ ചിത്രമായിരുന്നു വല്യേട്ടൻ.

അക്കാലത്തെ ഏറ്റവും മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.
അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ നിർമ്മിച്ച ഈ ചിത്രം.

ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം
4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ എത്തുകയാണ്
ദൃശ്യവിസ്മയങ്ങളുടെ നവ്യമായ അനുഭൂതിയോടെ തന്നെ ജനപ്രിയമായ ഈ ചിത്രം പ്രേഷകർക്ക് മുന്നിലെത്തുന്നു.

അമ്പലക്കര ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗഎന്ന കമ്പനിയാണ് ‘
പ്രതാപം കൊണ്ടും ‘സമ്പത്തു കൊണ്ടും സമ്പന്നമായ അറക്കൽ തറവാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങ ളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കാലം എത്ര കടന്നാലും മാധവനുണ്ണിയെന്ന കഥാപാത്രത്തിന് ഏറെ പ്രസക്തിയുണ്ട്.

അതുതന്നെയാണ് പ്രേഷകർ ഈ ചിത്രത്തെ നെഞ്ചോടു ചേർത്തതും.
4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ ആദ്യമെത്തുന്ന മമ്മൂട്ടിച്ചിത്രം കൂടിയാണിത്.
ഈ ചിത്രത്തിൻ്റെ 4k വിഷ്യൽ ട്രാൻഫ്ഫർ നടത്തിയിരിക്കുന്നത്. യു. എസ്സിലാണ്. ശോഭന, ,സായ്കുമാർ, മനോജ്.കെ.ജയൻ എൽ.എഫ്. വർഗീസ്.കലാഭവൻ മണി വിജയകുമാർ, സുധീഷ്. തുടങ്ങിയ പ്രമുഖതാരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഗാനങ്ങൾ. ഗിരീഷ് പുത്തഞ്ചേരി.

സംഗീതം – രാജാമണി
ചായാഗ്രഹണം – രവിവർമ്മൻ .
എഡിറ്റിംഗ്. എൽ. ഭൂമിനാഥൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments