Wednesday, August 26, 2026
HomeAmerica'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പദ്ധതിയുമായി യുഎസ്: നാല് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ ഉപരോധം

‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പദ്ധതിയുമായി യുഎസ്: നാല് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ ഉപരോധം

വാഷിങ്ടൺ : ഇറാന്റെ സാമ്പത്തിക ഭദ്രത തകർക്കുക ലക്ഷ്യമിട്ട് അമേരിക്ക പുതിയതായി പ്രഖ്യാപിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പദ്ധതിയുടെ ഭാഗമായി, നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യക്കാർക്കുമെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തി. ഇറാനിയൻ പെട്രോളിയം, പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ വ്യാപാരത്തിൽ പങ്കാളികളായെന്നാരോപിച്ചാണ് ഈ നടപടി.

ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപന്നങ്ങൾ വാങ്ങുകയോ, കൈവശം വെക്കുകയോ, വിൽക്കുകയോ, കടത്തുകയോ, വിപണനം നടത്തുകയോ ചെയ്യുന്ന വലിയ ഇടപാടുകളിൽ ഈ വ്യക്തികളും സ്ഥാപനങ്ങളും അറിഞ്ഞുകൊണ്ട് പങ്കാളികളായി എന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. തിങ്കളാഴ്ച യു.എസ് ട്രഷറി വകുപ്പ് ഒരേസമയം ഉപരോധിച്ച 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയിൽ ഉൾപ്പെട്ടവരാണ് ഇവർ.

ഉപരോധം നേരിട്ട പ്രധാന ഇന്ത്യൻ സ്ഥാപനങ്ങളും വ്യക്തികളും

പോർടീസ് പാർട്ണേഴ്സ് എൽ.എൽ.പി: ഇറാനിൽനിന്നുള്ള പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി സുഗമമാക്കാൻ കൂട്ടുനിന്ന കസ്റ്റംസ് ബ്രോക്കർ സ്ഥാപനം. ഇതിന്റെ ഡെസിഗ്നേറ്റഡ് പങ്കാളികളായ ഹരീഷ് രാമചന്ദ്ര രംഗി, ഇന്ദ്രിസ്മിയ അഷ്റഫ്മിയ ഷേഖ് എന്നിവരും ഉപരോധ പട്ടികയിലുണ്ട്.

സദാശിവ ഓവർസീസ്‌ ലിമിറ്റഡ്: വിവിധ കമ്പനികളിൽ നിന്നായി ഏകദേശം 69 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തു.

പി.പി സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ്: ഏകദേശം 25 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. ഇതിന്റെ ഡയറക്ടറായ പ്രശാന്ത് ഗാർഗും പട്ടികയിലുണ്ട്.

പ്രകൃതീസ്‌ ഇൻഫ്ര ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്: ഏകദേശം 25 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തു.ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഈ ഘട്ടത്തിൽ കടുത്ത പിഴകളോ ശിക്ഷാനടപടികളോ ഉടൻ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, നിലവിലുള്ള സംഘർഷാവസ്ഥക്കിടയിലും മിഡിൽ ഈസ്റ്റിലെ വിവിധ നയതന്ത്ര കാര്യാലയങ്ങളിലേക്ക് അമേരിക്ക തങ്ങളുടെ ഉദ്യോഗസ്ഥരെ തിരികെ അയച്ചുതുടങ്ങിയിട്ടുണ്ട്. സംഘർഷം പെട്ടെന്ന് രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്ന് വാഷിങ്ടൺ വിലയിരുത്തുന്നതിന്റെ സൂചനയാണ് ഈ നയതന്ത്രപരമായ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments