കൊച്ചി : ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഉത്സവമായിട്ടാണ് ഓണത്തെ കൊണ്ടാടുന്നത്. ഒരു മതവിഭാഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം. ലോകമെങ്ങുമുള്ള മലയാളികൾ ജാതിമതഭേതമന്യേ ഓണം ആഘോഷിക്കുന്നു.
കേരളം പ്രതികൂല കാലവസ്ഥയിലൂടെ കടന്നു പോവുകയാണെന്നും അതിനെ തരണം ചെയ്യുമെന്നും അദ്ദേഹം ഓണ സന്ദേശത്തിലൂടെ പറഞ്ഞു. മഴക്കെടുതിയും പ്രളയക്കെടുതിയും ഈ ഓണനാളിലെ ദുരിതമാണ്. പ്രവാസലോകത്തെ സംബന്ധിച്ച് യുദ്ധകാലത്തിലൂടെ കടന്നു പോകുകയാണ്, ഗൾഫിലെ വിശാലഹൃദയരായ ഭരണാധികാരികൾ അവിടുത്തെ പൗരന്മാരോടൊപ്പം തന്നെ നമ്മുടെ പൗരന്മാരേയും ചേർത്ത് പിടിക്കുകയാണ്. മലയാളികൾ ഒത്തു ചേരുന്ന എല്ലാ കൂട്ടായ്മകളും ഓണം ആഘോഷിക്കുന്നത് സന്തോഷം പകരുന്നെന്നും അദ്ദേഹം പറഞ്ഞു

