ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് നഗരത്തില്‍ പിസ്സ ഡെലിവറി ജോലിക്കിടെ അജ്ഞാതനായ അക്രമിയുടെ വെടിയേറ്റു പഞ്ചാബ് സ്വദേശിയായ യുവാവ് മരിച്ചു. പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ ബെഗോവല്‍ ഗ്രാമത്തില്‍ നിന്നുള്ള ഗുര്‍ദീപ് സിംഗ് (28) ആണ് കൊല്ലപ്പെട്ടത്. മികച്ചൊരു ഭാവി സ്വപ്‌നം കണ്ട് വായ്പയെടുത്താണ് 13 വര്‍ഷം മുമ്പ് ഗുര്‍ദീപ് സിംഗ് അമേരിക്കയിലേക്ക് പോയത്.
അമേരിക്കയിലേക്ക് പോകാന്‍ തന്റെ മകന്‍ കനത്ത കടബാധ്യത ഏറ്റെടുത്തിരുന്നുവെന്നും എന്നാല്‍ അവിടെ എത്തിയ ശേഷം അദ്ദേഹം ഏറെക്കാലം വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നുവെന്നും ഗുര്‍ദീപ് സിംഗിന്റെ പിതാവ് പ്യാര ലാല്‍ പറഞ്ഞു. തന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ അദ്ദേഹം രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്തുവെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.കവര്‍ച്ചക്കിടെയാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത്.

