Monday, December 23, 2024
HomeGulfപുതിയ വിമാനത്താവളങ്ങളുടെ രൂപകൽപനക്കായി ടെണ്ടർ ക്ഷണിച്ച് ഒമാൻ

പുതിയ വിമാനത്താവളങ്ങളുടെ രൂപകൽപനക്കായി ടെണ്ടർ ക്ഷണിച്ച് ഒമാൻ

മസ്‌കത്ത്: പുതിയ മൂന്ന് വിമാനത്താവളങ്ങളുടെ രൂപകൽപനക്കായി ടെണ്ടർ ക്ഷണിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ). പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ജബൽ അഖ്ദർ(ദാഖിലിയ ഗവർണറേറ്റ്), മസീറ ദ്വീപ് (സൗത്ത് ഷർഖിയ), സുഹാർ(നോർത്ത് ബാത്തിന) എന്നിവിടങ്ങളിലെ നിർദ്ദിഷ്ട വിമാനത്താവളങ്ങളുടെ സൈറ്റ് സെലക്ഷൻ പഠനം, മാസ്റ്റർപ്ലാൻ, രൂപകൽപന, മേൽനോട്ടം എന്നിവ ഏറ്റെടുക്കുന്നതിനാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്.

പ്രമുഖ പ്രാദേശിക, അന്തർദേശീയ കൺസൾട്ടൻസി സ്ഥാപനങ്ങൾ ലേലം വിളിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. അന്തിമ ബിഡുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ഒക്ടോബർ ഏഴാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments