Monday, August 3, 2026
HomeBreakingNewsസംസ്ഥാനത്ത് മഴക്കെടുതി സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതി സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതി സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. പത്തനംതിട്ട അടക്കമുള്ള ചില പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തൊട്ടാകെ 316 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 11,018 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഒരു ക്യാംപിലും യാതൊരുവിധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്കായി 2 ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ട് കൂടാതെ കൂടുതൽ NDRF ടീമുകളുടെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments