Sunday, December 22, 2024
HomeBreakingNews‘ഹരിവരാസനം’ റേഡിയോയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

‘ഹരിവരാസനം’ റേഡിയോയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു. ശബരിമല തീർഥാടകർക്കും വിശ്വാസികൾക്കുമായാണ് ഹരിവരാസനം എന്ന പേരിൽ ഓൺലൈൻ റേഡിയോ ആരംഭിക്കുന്നത്. സന്നിധാനത്ത് നിന്നായിരിക്കും റേഡിയോയുടെ പ്രക്ഷേപണം. ദേവസ്വം ബോർഡിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും റേഡിയോ പ്രവർത്തിക്കുക. 


റേഡിയോ നടത്തിപ്പിന് താൽപര്യമുള്ള കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിക്കാനുള്ള നടപടികൾ ആരംഭിച്ചു. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന നൽകുക. 24 മണിക്കൂറും  റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമല വാർത്തകൾ, അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള  അവസരം എന്നിവയാണ് ഹരിവരാസനം റേ‍ഡിയോയിൽ ഉണ്ടാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments