പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പ്ലൂട്ടോ എന്ന ചിത്രത്തിന്റെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഏലിയന്റെ സൂപ്പർ പവർ എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുന്ന നീരജ് മാധവും ഏലിയന്റെ വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്ന അല്‍ത്താഫ് സലിമും ഉടനീളം ചിരിപ്പിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.
ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലായ് 30ന് റിലീസ് ചെയ്യും. ആർഷ ചാന്ദ്നി ബൈജു, അജുവർഗീസ്, എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ കൗതുകം ഉണർത്തുന്നു. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീർ മുഹമ്മദ്, സച്ചിൻ, തുഷാരപിള്ള, വിപിൻ ആറ്റ്ലി തുടങ്ങി വൻ താരനിര അണിനിരക്കുന്നു.
രചന നിയാസ് മുഹമ്മദ്, വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീതവും നിർവഹിക്കുന്നു. വി.എഫ്.എക്സ് രംഗങ്ങളാണ് പ്ലൂട്ടോയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, മേക്കപ്പ് റോണക്സ് സേവ്യർ, ഓർക്കിഡ് ഫിലിംസ് ഇന്റർ നാഷണലിന്റെ ബാനറില്‍ രെജുകുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം സെഞ്ച്വറി ഫിലിംസ് പി.ആർ.ഒ. എ. എസ്. ദിനേശ്.

