വാഷിംഗ്ടൺ : ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുഎസ് നടത്തിവരുന്ന വ്യോമാക്രമണം ശക്തമായി തുടരുന്നു. തുടർച്ചയായ പതിമൂന്നാം രാത്രിയിലും ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ യു.എസ്. ആക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു.മേഖലയിലെ സുരക്ഷാ ഭീഷണികൾ നേരിടുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് യു.എസ്. വ്യക്തമാക്കി.
അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുക, ഇറാനെ തങ്ങളുടെ നടപടികൾക്ക് ഉത്തരവാദികളാക്കുക, ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ (IRGC) നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കുക എന്നിവയാണ് ഈ തുടർച്ചയായ വ്യോമാക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സെൻട്രം പ്രസ്താവനയിൽ അറിയിച്ചു.
മേഖലയിൽ യു.എസും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാകുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ നീക്കത്തെ വിലയിരുത്തുന്നത്.

