Thursday, July 23, 2026
HomeBreakingNewsഗൗതം അദാനി പുതിയ വിമാനക്കമ്പനി തുടങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ഗൗതം അദാനി പുതിയ വിമാനക്കമ്പനി തുടങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി പുതിയ വിമാനക്കമ്പനി തുടങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിരവധി വിമാനത്താവളങ്ങൾ നടത്തിവരുന്ന അദാനി തന്റെ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കാനും മറ്റുമാണ് ഇത്തരത്തിൽ പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇൻഡിഗോയും എയർ ഇന്ത്യയും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ വിപണിയിൽ അദാനി കണ്ണുവെച്ചിട്ടുണ്ടെന്നാണ് ‘ബിസിനസ് സ്റ്റാൻഡേർഡ്’ റിപ്പോർട്ട് ചെയ്യുന്നത്.

ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടന്നുവരുന്നു എന്നാണ് അദാനിയുടെ സോഴ്സുകളെ ഉദ്ധരിച്ച് ‘ബിസിനസ് സ്റ്റാൻഡേർഡ്’ റിപ്പോർട്ട് ചെയ്യുന്നത്. കമ്പനി ഇനിയും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. എയർലൈൻ ബിസിനസിലെ റിസ്കുകളും ബുദ്ധിമുട്ടുകളും പരിഗണിച്ച് ഒരുപക്ഷെ തീരുമാനം പുനഃപരിശോധിച്ചേക്കാനും സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments