ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു കൊടുത്താൽ മെഡിക്കൽ ഷോപ്പുകൾ അടപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് നായ്ക്കൾക്ക് മയക്കുമരുന്ന് മണത്ത് കണ്ട് പിടിക്കാനുള്ള പരിശീലനം നൽകുന്നുണ്ട്. ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ജനങ്ങൾ പദ്ധതി ഏറ്റെടുത്തുവെന്നും ചെന്നിത്തല പറഞ്ഞു. ഇതുവരെ 7600 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 70 കോടി വില മതിപ്പുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സമസ്തയുടെ നേതൃത്വത്തിലുള്ള എല്ലാ പള്ളികളിലും ലഹരി വിരുദ്ധ ക്യാമ്പയിന്റെ പ്രഭാഷണങ്ങൾ നടത്താൻ ജിഫ്രി മുത്തുകോയ തങ്ങൾ നിർദ്ദേശം നൽകി. മുശാവറ കൂടി ലഹരി വിരുദ്ധ ക്യാമ്പയിന് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു. കേരളത്തിലെ ജനങ്ങൾ പദ്ധതി ഏറ്റെടുത്തു. കൊടുങ്കാറ്റ് പോലെ പദ്ധതിയെ ജനങ്ങൾ സ്വീകരിച്ചു. 7600 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 70 കോടി വിലമതിപ്പുള്ള ലഹരി മരുന്ന് പിടിച്ചെടുത്തു.

