Tuesday, July 21, 2026
HomeNewsറഷ്യയ്‌ക്കെതിരായ ഉപരോധ ബില്ലിൽ ഇറാനെയും ഉൾപ്പെടുത്തണം: ട്രംപ്

റഷ്യയ്‌ക്കെതിരായ ഉപരോധ ബില്ലിൽ ഇറാനെയും ഉൾപ്പെടുത്തണം: ട്രംപ്

വാഷിങ്ടൺ : റഷ്യയ്‌ക്കെതിരായ ഉപരോധ ബില്ലിൽ ഇറാനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിന്റെ പരിധി വിപുലീകരിച്ച് ഇറാനെതിരെയും ഉപരോധം ഏർപ്പെടുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. “റിപ്പബ്ലിക്കൻമാർ റഷ്യ ഉപരോധ ബില്ലിൽ ഇറാനെയും ഉൾപ്പെടുത്തണം. അതാണ് ലിൻഡ്സി ആഗ്രഹിച്ചിരുന്നത്. അത് നടപ്പാക്കാനിരിക്കുകയായിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്” എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അമേരിക്ക- ഇറാൻ ധാരണാപത്രത്തിലെ (MoU) ബാധ്യതകൾ ഇനി പാലിക്കില്ലെന്ന ഇറാന്റെ തീരുമാനത്തിൽ തനിക്ക് വലിയ ആശങ്കയില്ലെന്നും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.ട്രംപ് പരാമർശിച്ച ‘സാങ്ക്ഷനിംഗ് റഷ്യ ആക്ട്’ എന്ന ബില്ലിന്റെ പുതുക്കിയ പതിപ്പ് 60-ലധികം സെനറ്റർമാരുടെ പിന്തുണയോടെ പല ദിവസം അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ചു. റഷ്യൻ എണ്ണയും പ്രകൃതി വാതകവും ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം..

പുതുക്കിയ ബിൽ പ്രകാരം റഷ്യൻ എണ്ണയും പ്രകൃതി വാതകവും ഏറ്റവും കൂടുതൽ വാങ്ങുന്ന അഞ്ച് രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥയുണ്ട്. റഷ്യയ്‌ക്കെതിരായ ഉപരോധം മറികടക്കാൻ സഹായിക്കുന്ന എണ്ണക്കപ്പൽ ശൃംഖലയെയും (ഷാഡോ ഫ്ലീറ്റ്) റഷ്യയുടെ പ്രതിരോധ മേഖലയെ പിന്തുണയ്ക്കുന്ന ചൈനീസ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട വ്യവസ്ഥകളും ബില്ലിൽ ട്രംപ് നേരത്തെയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അതിന്റെ പരിധി വിപുലീകരിച്ച് ഇറാനെയും ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ പുതിയ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments