കൊച്ചി: ഇന്നലെ രണ്ടുതവണ വില വർധിച്ച സ്വർണത്തിന് ഇന്ന് കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,375 രൂപയും പവന് 1,520 രൂപ കുറഞ്ഞ് 1,07,000 രൂപയുമായി.കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണി, ശനിയാഴ്ച മുതലാണ് തിരിച്ചുകയറാൻ തുടങ്ങിയത്. അന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. പവന് 160 രൂപ കൂടി 107120 ആയി. 21നും ഇതേ വില തന്നെയായിരുന്നു. ഇന്നലെ രാവിലെയും ഉച്ചക്കുമായി 1,400 രൂപയാണ് പവന് കൂടിയത്
യു.എസ് -ഇറാൻ സമാധാനകരാറിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്വർണ വിപണി തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 52.17 ഡോളർ ഇടിഞ്ഞ് 4,132.18 ഡോളറായി. 1.25 ശതമാനമാണ് കുറഞ്ഞത്.വെള്ളിവിലയിലും വൻ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപയും കിലോഗ്രാമിന് 5,000 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 245 രൂപയാണ് വില.

