Monday, June 15, 2026
HomeNewsകെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍: മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും

കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍: മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക് തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യ യാത്രയില്‍ വനിതകള്‍ക്കൊപ്പം ബസില്‍ മുഖ്യമന്ത്രിയും സഞ്ചരിക്കും. എൽഡിഎഫ് എംഎൽഎമാരും കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനും പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 9 മത്തെ സംസ്ഥാനമായി കേരളം മാറും. കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ പ്രായഭേദന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകള്‍ തിരിച്ചറിയാനായി പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷമേ ബസുകളില്‍ സൗജന്യ യാത്ര ആരംഭിക്കൂ. പദ്ധതിയുടെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും

പാപ്പനംകോഡ് ഡിപ്പോയിലാണ് ഉദ്ഘാടനത്തിനായുള്ള ബസ് ഒരുങ്ങുന്നത്. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസിൽ യാത്രചെയ്യും.

കെ.എസ്.ആർ.ടി.സി.യുടെ 3125 ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്നാണ് സർക്കാർ പറയുന്നത്. 2900 ഓർഡിനറി ഷെഡ്യൂളുകളാണ് പ്രതിദിനമുള്ളത്. തിരുവനന്തപുരം നഗരത്തിലെ സിറ്റി ഫാസ്റ്റുകളിൽ സൗജന്യയാത്രയില്ല. എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിച്ചതിനാൽ വിദ്യാർഥിനികൾക്ക് ഓർഡിനറി കെ.എസ്.ആർ.ടി.സി. ബസുകളിൽ ഇനി കൺസഷൻ ടിക്കറ്റ് ആവശ്യമില്ല.

സൗജന്യ യാത്രയ്ക്കായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ രജിസ്‌ട്രേഷനോ ആവശ്യമില്ല. പ്രായമുൾപ്പെടെ ഒരു മാനദണ്ഡവുമില്ല.

പ്രിയദർശിനി സൗജന്യ യാത്രയിൽപ്പെട്ട ബസുകൾ : ഓർഡിനറിസിറ്റി ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് / ഓർഡിനറി ടൗൺ ടു ടൗൺ/ ഫെയർ‌സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്/ പോയിന്റ് ടു പോയിന്റ് / ഓർഡിനറിഗ്രാമവണ്ടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments