Saturday, June 6, 2026
HomeAmericaഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം കൈവശപ്പെടുത്താന്‍ അമേരിക്കയ്ക്ക് കരാറിന്റെ ആവശ്യമില്ലെന്ന് ട്രംപ്

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം കൈവശപ്പെടുത്താന്‍ അമേരിക്കയ്ക്ക് കരാറിന്റെ ആവശ്യമില്ലെന്ന് ട്രംപ്

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം കൈവശപ്പെടുത്താന്‍ അമേരിക്കയ്ക്ക് കരാറിന്റെ ആവശ്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നയതന്ത്ര രീതിയിലോ സൈനികമായോ ഇറാന്‍ യുദ്ധം അമേരിക്ക വിജയിക്കുമെന്നും ട്രംപ് പറഞ്ഞു. കരാര്‍ സാധ്യമാകുന്ന പക്ഷം ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്നും ട്രംപ് പറഞ്ഞു.

ഇറാനെ ആണവായുധം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപാധികളില്ലാതെ തുറക്കണമെന്നും ട്രംപ് ആവര്‍ത്തിച്ചു. ലെബനോണില്‍ സമാധാനം പുലര്‍ന്നാല്‍ നല്ല കാര്യമെന്നതാണ് ട്രംപിന്റെ പ്രതികരണം. സാഹചര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഹിസ്ബുല്ല പ്രതിനിധികളുമായും സംസാരിച്ചതായും ട്രംപ് അറിയിച്ചു. അതേസമയം തെക്കന്‍ ലെബനോണില്‍ കൈയടക്കിയ പ്രദേശങ്ങളില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് പ്രസ്താവിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments