Sunday, May 24, 2026
HomeAmericaടെക്സസിൽ വെടിവെപ്പ്: നിരവധി പേർക്ക് പരിക്ക്, അക്രമി കസ്റ്റഡിയിൽ

ടെക്സസിൽ വെടിവെപ്പ്: നിരവധി പേർക്ക് പരിക്ക്, അക്രമി കസ്റ്റഡിയിൽ

പി പി ചെറിയാൻ

ഹൂസ്റ്റൺ:ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ടെക്സസിലെ മോണ്ട്ഗോമറി കൗണ്ടിയിലുള്ള കിങ്സ് കോളനി പാർപ്പിട മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. നോട്ടിങ്ഹാം സ്ട്രീറ്റിൽ അക്രമി തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി.

പ്രദേശത്ത് ഭീതിപരത്തിയ തോക്കുധാരിയെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. അക്രമിയെ പിടികൂടിയതോടെ സാഹചര്യം നിയന്ത്രണവിധേയമായതായി മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. എങ്കിലും അന്വേഷണം പുരോഗമിക്കുന്നതിനാൽ പൊതുജനങ്ങൾ ഈ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments