Wednesday, May 20, 2026
HomeBreakingNewsഇൻഡ്യാനയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഇൻഡ്യാനയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

‌‌‌‌ഇൻഡ്യാന∙ അമേരിക്കയിലെ ഇൻഡ്യാനയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള നവ്യ ഗഡുസു (25) എന്ന യുവതിയാണ് മരിച്ചതെന്ന് ലേക്ക് കൗണ്ടി കൊറോണർ ഓഫിസ് സ്ഥീരീകരിച്ചു. മേയ് 16ന് പ്രാദേശിക സമയം രാത്രി 11.15 ഓടെ ഹൈവേയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാർട്ട് ടൈം ജോലിക്ക് ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു നവ്യ. ഇതിനിടെ അമിത വേഗതയിലായിരുന്ന മറ്റൊരു വാഹനം നവ്യ സഞ്ചരിച്ചിരുന്ന മിനിവാനിൽ ഇടിച്ചാണ് അപകടമുണ്ടായത്

ബിരുദാനന്തര ബിരുദത്തിനായി രണ്ട് വർഷം മുമ്പാണ് നവ്യ ഗഡുസു തെലങ്കാനയിൽ നിന്ന് അമേരിക്കയിലേക്ക് താമസം മാറിയത്. നവ്യയുടെ സുഹൃത്തുക്കളാണ് അപകടവിവരം നാട്ടിൽ അറിയിച്ചത്. അപകടത്തിൽ മിനിവാനിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് ഇൻഡ്യാന സ്റ്റേറ്റ് പൊലീസിന്റെ വക്താവ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments