Monday, May 18, 2026
HomeNewsഅമേരിക്കയിൽ എയർ ഷോയ്ക്കിടെ ആകാശത്ത് യുദ്ധവിമാനങ്ങൾളുടെ കൂട്ടിയിടി

അമേരിക്കയിൽ എയർ ഷോയ്ക്കിടെ ആകാശത്ത് യുദ്ധവിമാനങ്ങൾളുടെ കൂട്ടിയിടി

അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തെ മൗണ്ടൻ ഹോം എയർ ഫോഴ്‌സ് ബേസിൽ നടന്ന എയർ ഷോയ്ക്കിടെ ആകാശത്ത് വെച്ച് രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ നാല് വിമാന ജീവനക്കാരും സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.ഗൺഫൈറ്റർ സ്കൈസ് എയർ ഷോ നടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ എയർ ഫോഴ്‌സ് ബേസ് അടച്ചിടുകയും രക്ഷാപ്രവർത്തകരെ സ്ഥലത്തെത്തിക്കുകയും ചെയ്തതായി അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ, രണ്ട് വിമാനങ്ങളും ആകാശത്ത് തമ്മിൽ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെടുന്നതും പിന്നാലെ നാല് പാരച്യൂട്ടുകൾ തുറക്കുന്നതും കാണാം. തുടർന്ന് വിമാനങ്ങൾ നിലത്തേക്ക് പതിച്ചു. അമേരിക്കൻ നാവികസേനയുടെ EA-18G Growler യുദ്ധവിമാനങ്ങളിലുണ്ടായിരുന്ന നാല് ജീവനക്കാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയതായി യു.എസ്. പസഫിക് ഫ്ലീറ്റിന്റെ വക്താവ് കമാൻഡർ അമേലിയ ഉമായം വ്യക്തമാക്കി.വാഷിങ്ടണിലെ വിഡ്ബി ദ്വീപിൽ പ്രവർത്തിക്കുന്ന Electronic Attack Squadron 129 യൂണിറ്റിലെ വിമാനങ്ങൾ ആണിതെന്ന് അധികൃതർ അറിയിച്ചു. ഓരോ വിമാനത്തിന്റെയും വില ഏകദേശം 67 മില്യൺ ഡോളറാണെന്നാണ് യു.എസ്. നാവികസേനയുടെ കണക്ക്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമല്ലെന്ന് 366-ാമത് ഫൈറ്റർ വിംഗ് പബ്ലിക് അഫയേഴ്സ് ഓഫീസ് അറിയിച്ചു.

വിമാനയാന ചരിത്രവും ആധുനിക സൈനിക ശേഷിയും പ്രദർശിപ്പിക്കുന്ന പ്രശസ്തമായ എയർ ഷോയായ ഗൺഫൈറ്റർ സ്കൈസ് എയർ ഷോയിൽ വ്യോമപ്രകടനങ്ങളും പാരച്യൂട്ട് ചാടലുകളും ഉൾപ്പെട്ടിരുന്നു. യു.എസ്. എയർ ഫോഴ്‌സിന്റെ പ്രശസ്ത പ്രകടനസംഘമായ Thunderbirds രണ്ട് ദിവസവും പ്രധാന ആകർഷണമായി പങ്കെടുക്കാനിരുന്നതായിരുന്നു. അപകടം നടന്ന പ്രദേശം സുരക്ഷിതമാക്കിയതായും ശേഷിക്കുന്ന പരിപാടികൾ റദ്ദാക്കിയതായും എയർബേസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments