Monday, May 18, 2026
HomeNewsരാജസ്ഥാനിൽ തിരുവനന്തപുരം - ന്യൂഡൽഹി രാജധാനി എക്സ്പ്രസിൽ തീപിടിത്തം, ബോഗികൾ വേർപെടുത്തി

രാജസ്ഥാനിൽ തിരുവനന്തപുരം – ന്യൂഡൽഹി രാജധാനി എക്സ്പ്രസിൽ തീപിടിത്തം, ബോഗികൾ വേർപെടുത്തി

ന്യൂഡൽഹി : തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം. പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടയില്‍ വച്ചാണ് തീപിടിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. ബി1 കോച്ചിനാണ് തീപിടിച്ചത്. കോച്ച് പൂര്‍ണമായി കത്തിയമര്‍ന്നു. കോച്ചിലെ 69 യാത്രക്കാരെ ഒഴിപ്പിച്ചു. 

എന്‍ജിനില്‍നിന്ന് ബോഗികള്‍ വേര്‍പെടുത്തി. തീപിടിച്ച ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തേണ്ട ട്രെയിനാണിത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments