Monday, May 18, 2026
HomeNewsതമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി

തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി

തമിഴ്‌നാട്ടിൽ പുതിയതായി അധികാരമേറ്റ വിജയ് സർക്കാരിന്റെ വകുപ്പ് വിഭജനം പൂർത്തിയായി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. ഇതിന് പുറമെ പൊതുഭരണം, വനിതാ-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ എന്നീ സുപ്രധാന വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണ്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ (ലോക്ഭവൻ) ആണ് വകുപ്പുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

ടിവികെയുടെ മുതിർന്ന നേതാക്കളായ ബുസി ആനന്ദിന് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കെ.എ. സെങ്കോട്ടയ്യന് ധനവകുപ്പും നൽകി. പ്രമുഖ നേതാക്കളായ ആധവ് അർജുനയ്ക്ക് പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളും അരുൺരാജിന് ആരോഗ്യ വകുപ്പുമാണ് നൽകിയിരിക്കുന്നത്. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ 29-കാരി എസ്. കീർത്തനയ്ക്കാണ് നിർണ്ണായകമായ വ്യവസായ വകുപ്പിന്റെ ചുമതല.

സി.ടി.ആർ നിർമൽകുമാർ വൈദ്യുതി, നിയമം വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ പി. വെങ്കട്ടരമണന് ഭക്ഷ്യം, സിവിൽ സപ്ലൈസ് വകുപ്പുകൾ ലഭിച്ചു. രാജ്‌മോഹന് പൊതുവിദ്യാഭ്യാസം, പിആർഡി വകുപ്പുകളും ടി.കെ. പ്രഭുവിന് ഖനനം, പ്രകൃതി വിഭവം എന്നീ വകുപ്പുകളുമാണ് അനുവദിച്ചിരിക്കുന്നത്. പരിചയസമ്പന്നർക്കും യുവത്വത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള വകുപ്പ് വിഭജനമാണ് തമിഴ്‌നാട്ടിൽ നടന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments