ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി)യുടെ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യസൂത്രധാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെമിസ്ട്രി അധ്യാപകനെ സിബിഐ അറസ്റ്റ് ചെയ്തു. കെമിസ്ട്രി അധ്യാപകനായ പി.വി.കുൽക്കർണിയെ പുണെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് വേണ്ടി പരീക്ഷാ നടത്തിപ്പിൽ പങ്കാളിയായിരുന്ന വ്യക്തിയാണ് ഇയാൾ.

