Monday, May 4, 2026
HomeNewsപശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിന്നിൽ: ബിജെപി തരംഗം

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിന്നിൽ: ബിജെപി തരംഗം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി തരംഗം. വോട്ടെണ്ണൽ പുരോഗമിക്കവെ 169 സീറ്റുകൾക്ക് ബിജെപി മുന്നിലാണ്. 111 സീറ്റിൽ തൃണമൂൽ മുന്നേറുന്നു. 294 സീറ്റുകളിലേക്കാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിൽ തൃണമൂലിന്റെ അക്രമ ഭരണത്തിനെതിരെ ജനം വിധിയെഴുതുന്ന തരത്തിലേക്കാണ് നിലവിൽ ബംഗാളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

89 ലക്ഷം വോട്ടർമാരെ എസ്ഐആറിന്റെ ഭാഗമായി ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കൂടിയാണ് നിലവിൽ നടക്കുന്നത്. ഇതിൻ്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ശക്തമായ പോരിലായിരുന്നു മമത. അഴിമതിക്കും ഭരണവിരുദ്ധ വികാരത്തിനുമപ്പുറം എസ്ഐആർ കൂടി ബം ഗാളിൽ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഇവിഎമ്മിലെ കൃത്രിമത്വവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നതും കാരണം ഫാൽറ്റാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മെയ് 21 ലേക്ക് മാറ്റി. മെയ് 24 നാണ് ഇവിടുത്തെ ഫലം പ്രഖ്യാപിക്കുക. മ ഗ്രഹാത് പശ്ചിം, ഡയമണ്ട് ഹാർബർ എന്നിവിടങ്ങളിൽ 15 ബൂത്തുകളിലും തെരഞ്ഞടുപ്പ് നടക്കാനിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments