Monday, May 4, 2026
HomeNewsസംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം: ഇടത്തുക്കോട്ടകൾ തകർന്ന് തരിപ്പണമായി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം: ഇടത്തുക്കോട്ടകൾ തകർന്ന് തരിപ്പണമായി

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വോട്ടെണ്ണൽ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് തരംഗം പ്രകടം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൂട്ടത്തോടെ വിയര്‍ക്കുകയാണ്. ധര്‍മ്മടത്ത് ആറാം റൗണ്ട് വരെ പിണറായി പിന്നിലായിരുന്നു. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മികച്ച ലീഡുമായി മുന്നേറുകയാണ്.

യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി ശിവന്‍കുട്ടി, വീണ ജോർജ്, ഗണേഷ് കുമാർ, ആർ ബിന്ദു, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്. അതേസമയം, ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് മുന്നിലാണ്. കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിന്റെ കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് ആദ്യ നാല് മണിക്കൂറില്‍ കാണുന്നത്. കേരളത്തിൽ ഇടതുവിരുദ്ധ യുഡിഎഫ് തരംഗം തന്നെയാണ് എന്നാണ് ഫലസൂചനകൾ നൽകുന്നത്. രണ്ട് സീറ്റില്‍ എൻഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments