Saturday, August 8, 2026
HomeNewsഒളിവിലിരുന്ന് സമൂ​ഹമാധ്യമങ്ങളിലൂടെ വെല്ലുവിളികളുമായി അർജുൻ ആയങ്കി: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ഒളിവിലിരുന്ന് സമൂ​ഹമാധ്യമങ്ങളിലൂടെ വെല്ലുവിളികളുമായി അർജുൻ ആയങ്കി: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: ഒളിവിലിരുന്നും സമൂ​ഹമാധ്യമങ്ങളിൽ സജീവമായി അർജുൻ ആയങ്കി. ഇൻസ്റ്റഗ്രാമിൽ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കി എന്നും ഇനി മുകളിൽ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അർജുന്റെ ഫോൺ മാറ്റാരോ കൈകാര്യം ചെയ്യുന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. അർജുൻ ആയെങ്കിക്കായി മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അർജുന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ആഭ്യന്തരമന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച അ‍ജ്ജുൻ ആയങ്കിയെ പിടികൂടാൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലെ ഭീഷണി പോസ്റ്റ് ഇട്ടത് കൊച്ചിയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാൻ വ്യാപക പരിശോധന തുടങ്ങിയതോടെ മുൻകൂർ ജാമ്യത്തിനായി ആയങ്കി സുപ്രീം കോടതിയെ സമീപിക്കാനും ശ്രമം തുടങ്ങി.

ഒളിവിലിരുന്ന് പോലീസ് ഉന്നതരെയും അഭ്യന്തരമന്ത്രിയെയും വരെ വെല്ലുവിളിക്കുകയാണ് സ്വർണം പൊട്ടിക്കൽ അടക്കം നിരവധി ക്രമിനൽ കേസുകളിലെ പ്രതി. ഭീഷണി സന്ദേശം സമൂഹമാധ്യമത്തിലൂടെയും പങ്കുവെക്കുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാൽ ഇനി എന്ത് നടക്കുമെന്ന് കാത്തിരുന്ന് കണ്ടോ എന്ന് പറഞ്ഞ ആഭ്യന്തരമന്ത്രിയോട് അർദ്ധരാത്രിയിലെ പോസ്റ്റിൽ വിരട്ടൽ വേണ്ടെന്നായിരുന്നു ആയങ്കിയുടെ ഭീഷണി. പോലീസിനെ വിരട്ടി ക്രിമിനൽ ഒളിച്ചുകളി തുടരുമ്പോഴാണ് ആഭ്യന്തമന്ത്രി പ്രതിയെ ഉടൻ പിടികൂടാൻ കർശന നിർദ്ദേശം നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments