Monday, December 23, 2024
HomeAmerica5-ാം തവണയും കുതിക്കാനൊരുങ്ങി ഇലോൺ മസക്കിൻ്റെ സ്റ്റാർഷിപ്പ്

5-ാം തവണയും കുതിക്കാനൊരുങ്ങി ഇലോൺ മസക്കിൻ്റെ സ്റ്റാർഷിപ്പ്

സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റിനെ 5-ാം തവണയും പറത്താനൊരുങ്ങുകയാണ് സപേയ്സ് എക്സ്. പൂർണ്ണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ സംവിധാനത്തിലാണ് ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും മനുഷ്യരെയും ചരക്കുകളെയും കൊണ്ടുപോകുന്നതിനായി നിർമ്മിച്ച സ്‌പെയ്‌സ് എക്‌സിൻ്റെ ഭാഗമായ സ്റ്റാർഷിപ്പ് സൂപ്പർഹെവി റോക്കറ്റിൻ്റെ 5-ാമത്തെ വിക്ഷേപണമാണിത്. ടെക്‌സാസിലെ ബോക ചിക്കയിലുള്ള സ്‌പേസ് എക്‌സിൻ്റെ സ്റ്റാർബേസിൽ നിന്നാണ് വിക്ഷേപണം. ഫ്ലൈറ്റ് 5 എന്ന് പേരിട്ടിരിക്കുന്ന ഈ റോക്കറ്റിന് ഒരു കെട്ടിടത്തിൻ്റെ വലിപ്പമുണ്ട്. ഈ ദൗത്യം വൈകുന്നേരം 5:30 IST ന് ആരംഭിക്കും. മുമ്പൊരിക്കലും പരീക്ഷിക്കാത്ത വിധത്തിലുള്ള സാങ്കേതിക പ്രവർത്തനങ്ങളും ഈ ദൗത്യത്തിൽ പ്രതീക്ഷിക്കാം.

വിക്ഷേപണത്തിന് ശേഷം സൂപ്പർ ഹെവി ബൂസ്റ്റർ സ്റ്റാർഷിപ്പിൽ നിന്ന് വേർപ്പെടുകയും ലോഞ്ചിങ് സ്ഥലത്തേക്ക് പ്രിസിഷൻ ലാൻഡിങ് നടത്താൻ ശ്രമിക്കുകയും ചെയ്യും. ഈ സമയത്ത് 232 അടി നീളമുള്ള ലോഞ്ച് ടവറിൻ്റെ റോബോട്ടിക്ക് കൈകൾ കൊണ്ട് പിടിച്ചെടുക്കുകയും ലാൻഡിങ്ങ് നടത്തുകയുമാണ് ലക്ഷ്യമിടുന്നത്. സപെയിസ് എക്സിൻ്റെ പരമ പ്രധാനമായ ദൗത്യങ്ങളിൽ ഒന്നു കൂടിയാവും ഇത്. ഇതോടൊപ്പം സുരക്ഷ പരമപ്രധാനമാണെന്നും കമ്പനി ഊന്നിപ്പറയുന്നുണ്ട്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ മാത്രമേ പ്രിസിഷൻ ലാൻഡിങ്ങിന് ശ്രമിക്കുകയുള്ളു. നാസയുടെ നിരീക്ഷണവും ഈ പ്രവർത്തനങ്ങളിൽ ഉടനീളം ഉണ്ടാകും. സുരക്ഷ, പരിസ്ഥിതി, മറ്റ് നിയന്ത്രണ മാനദണ്ഡങ്ങൾ എന്നിവയുടെ സമഗ്രമായ അവലോകനത്തിന് ശേഷം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് സ്പേസ് എക്‌സിന് ലോഞ്ച് ലൈസൻസ് ശനിയാഴ്ച അനുവദിച്ചത്. ഇതിന് മുൻപ് ​ജൂണിലാണ് 4-ാം ഘട്ട വിക്ഷേപണം നടത്തിയത്. അതും വിജയമായിരുന്നു.

സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റ് ദൗത്യത്തിൻ്റെ ലക്ഷ്യമെന്ത് ?
സ്റ്റാർഷിപ്പും സൂപ്പർ ഹെവി വെഹിക്കിളും സംയോജിപ്പിച്ച് ലോഞ്ച് ചെയ്യുക.
വിക്ഷേപ്പിക്കുന്ന സൂപ്പർ ഹെവി ബൂസ്റ്ററിനെ തിരികെ വിക്ഷേപണ സൈറ്റിലേക്ക് റോബോട്ടിക്ക് കൈകൾ ഉപയോ​ഗിച്ച് പിടിച്ചെടുക്കുക.
ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് സ്റ്റാർഷിപ്പിൻ്റെ അപ്പർ സ്റ്റേജിനെ സ്പ്ലാഷ്ഡൗണ്‍ ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments