വാഷിങ്ടൺ: ഇറാനുമായുള്ള കരാറിൽ പൂർണമായ ധാരണയാകുന്നത് വരെ അമേരിക്കൻ സൈന്യം മേഖലയിൽ തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന ആരോപണങ്ങൾക്കിടയിലാണ് ട്രംപിന്റെ പ്രസ്താവന.
ഇറാൻ അമേരിക്കയുടെ എല്ലാ നിബന്ധനകളും പാലിക്കുന്നത് വരെ യുഎസ് കപ്പലുകളും വിമാനങ്ങളും സൈനികരും മേഖലയിൽ തന്നെ നിലയുറപ്പിക്കുമെന്നും ആവശ്യമായ ആയുധശേഖരം കരുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ ലംഘിക്കപ്പെടുകയാണെങ്കിൽ ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സൈനിക നീക്കം ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.

