Sunday, January 12, 2025
HomeNewsചെന്നൈയിൽ പാ‍സഞ്ചർ ട്രെയിനും ​ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; ഗുഡ്സ്ട്രെയിനിന്റെ കോച്ചുകൾക്ക് തീപിടിച്ചു

ചെന്നൈയിൽ പാ‍സഞ്ചർ ട്രെയിനും ​ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; ഗുഡ്സ്ട്രെയിനിന്റെ കോച്ചുകൾക്ക് തീപിടിച്ചു

ചെന്നൈ: ചെന്നൈയിൽ തിരുവള്ളൂരിന് സമീപം പാസഞ്ചർ എക്‌സ്പ്രസ് ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ച് അപകടം. കവരപേട്ടയിലാണ് സംഭവം. ആന്ധപ്രേദശിലേക്ക് പോകുകയായിരുന്ന ദർബാം​ഗ-മൈസൂരു എക്സ്പ്രസ് ​ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പാസഞ്ചർ ട്രെയിനിൻ്റെ ചില കോച്ചുകൾ പാളം തെറ്റി.

കൂട്ടിയിടിയുടെ ആ​ഘാതത്തിൽ ​ഗുഡ്സ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. പാസഞ്ചർ ട്രെയിൻ കവരപേട്ടയ്ക്ക് സമീപം എത്തിയപ്പോൾ അവിടെ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രിയായതിനാൽ എന്താണ് സംഭവിച്ചതെന്ന് യാത്രക്കാർക്ക് കാണാൻ സാധിച്ചിട്ടില്ല. അപകടവിവരം അറിഞ്ഞയുടൻ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments