സാങ്കേതിക തകരാര്‍ മൂലം തിരുച്ചിറപ്പള്ളിയില്‍ മൂന്ന് മണിക്കൂറിലേറെയായി ആകാശത്ത് ആശങ്ക സൃഷ്ടിച്ചിരുന്ന വിമാനം സുരക്ഷിതമായി ഇപ്പോള്‍ താഴെയിറക്കി. വിമാനം പറത്താനോ താഴെയിറക്കാനോ കഴിയാതെ ഏറെനേരം വട്ടമിച്ച് പറന്ന ശേഷമാണ് വിമാനം ഇപ്പോള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരിക്കുന്നത്.
141 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റേത് എമര്‍ജന്‍സി ലാന്‍ഡിംഗ് അല്ലെന്നും സാങ്കേതിക തകരാര്‍ മൂലമുണ്ടായ സുരക്ഷിത ലാന്‍ഡിംഗ് ആണെന്നും സിഐഎസ്എഫ് സ്ഥിരീകരിച്ചു. വിമാനത്തിലുള്ള ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.