മനാമ : ഖത്തർ പ്രാദേശിക സമുദ്രപരിധിയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ ഏഴ് സൈനികർ മരിച്ച സംഭവത്തിൽ ഖത്തർ, തുർക്കി രാജ്യങ്ങൾക്ക് ബഹ്‌റൈൻ അനുശോചനം അറിയിച്ചു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് അനുശോചനം രേഖപ്പെടുത്തിയത്. സൈനികരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഹെലിക്കോപ്റ്ററാണ് ഖത്തർ തീരത്ത് തകർന്നുവീണത്. അപകടത്തിൽ ഖത്തർ സായുധ സേനയിലെ അംഗങ്ങളും ഖത്തർ-തുർക്കി സംയുക്ത സേനയിലെ ഉദ്യോഗസ്ഥരുമാണ് വീരമൃത്യു വരിച്ചത്.
സാങ്കേതിക തകരാറിനെത്തുടർന്നാണ് ഹെലിക്കോപ്റ്റർ തകർന്നതെന്നാണ് റിപ്പോർട്ട്. 4 ഖത്തർ സ്വദേശികളും 3 തുർക്കി സ്വദേശികളുമടക്കം ഏഴ് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.

