ന്യൂഡല്‍ഹി: ലാവോസില്‍ നടക്കുന്ന ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. യുഎസിലെ മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഉണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തുകയും ഉഭയകക്ഷി ബന്ധവും പ്രാദേശിക കാര്യങ്ങളില്‍ സഹകരണവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ നയതന്ത്രബന്ധം എടുത്തുകാട്ടിയായിരുന്നു കൂടിക്കാഴ്ച.
ലാവോസില്‍ നടക്കുന്ന ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ജപ്പാനിലെയും ന്യൂസിലന്‍ഡിലെയും നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു.